ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ എൽഡിഎഫ് സർക്കാരിനെ അധികകാലം പിന്തുണക്കാനാവില്ലെന്ന് ശശി തരൂർ എംപി. തെരഞ്ഞെടുപ്പുകൾ അടുത്ത് വരുമ്പോൾ പല കാര്യങ്ങളിലും ഒറ്റയ്ക്ക് നിലപാട് എടുക്കേണ്ടി വരുമെന്നും തിരുവനന്തപുരം എംപി ഡൽഹിയിൽ പറഞ്ഞു.
നിയമഭേദഗതിയിലെ കോടതി നടപടികളിൽ കാലതാമസം ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശശി തരൂർ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ട്. നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നതയെ കുറിച്ച് അറിയില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
അതേസമയം, ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സർക്കാർ നൽകിയ സൂട്ട് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി ജനുവരി 23ന് പരിഗണിക്കാനിരിക്കെയാണ് കേരളവും ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരെ പഞ്ചാബും സുപ്രീംകോടതി സമീപിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.