ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിന്മേൽ ജനവികാരം മനസിലാക്കി സുപ്രീംകോടതി തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമം അസാധുവാക്കപ്പെടുക തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകളെയും ചെന്നിത്തല അതിരൂക്ഷമായി വിമർശിച്ചു. നിയമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പറയാൻ അമിത് ഷാ അല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ചെന്നിത്തല തുറന്നടിച്ചു.