തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ബില്ലിനെ എതിർക്കുന്നതിൽ കോൺഗ്രസിലോ യുഡിഎഫിലോ അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തിന്റെ പേരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പൗരത്വ ഭേദഗതിയിൽ യുഡിഎഫ് തനതായ സമരം നടത്തും. സര്‍ക്കാറുമായി യോജിച്ച സമരത്തിനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളുമായി സംസാരിച്ചു. മുല്ലപ്പളളിക്കെതിരായ സിപിഎം പ്രസ്താവന അനൗചിത്യമാണ്. കോണ്‍ഗ്രസില്‍ ഒരുതരത്തിലുമുള്ള ആശയക്കുഴപ്പവും ഇല്ല. ബിജെപിക്ക് എതിരായി രാജ്യത്ത് വളര്‍ന്ന് വരുന്ന പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.
കെ.കരുണാകരന്റെ ചരമദിനവുമായി ബന്ധപ്പെട്ട ചടങ്ങിൽ നിന്ന് ഗവർണറെ ഒഴിവാക്കിയതിനെഅദ്ദേഹം ന്യായീകരിച്ചു. ഗവര്‍ണര്‍ ഒരു രാഷ്ട്രീയ പ്രവര്ത്തകന് അല്ല. അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്റെ ഔന്നിത്യം മാനിച്ചുകൊണ്ട് അഭിപ്രായപ്രകടനം നടത്തേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.