ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത ജര്‍മന്‍ വിദ്യാര്‍ഥിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് എമിഗ്രേഷന്‍ വകുപ്പ്. എക്സ്ചേഞ്ച് പ്രോഗ്രാമിന് വന്ന ജര്‍മന്‍ സ്വദേശിയായ ജേക്കബ് ലിന്‍ഡന്‍ താളെന്ന വിദ്യാര്‍ഥിയോടാണ് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടത്.
ഫിസിക്സ് പഠനത്തിനായെത്തിയ ഇയാള്‍ക്ക് ഒരു സെമസ്റ്റര്‍ കൂടി ബാക്കി ഉള്ളപ്പോഴാണ് മദ്രാസ് ഐഐടിയില്‍ നിന്ന് തിരിച്ചയച്ചത്.രാജ്യം വിടണമെന്ന് എമിഗ്രേഷൻ വകുപ്പ് ആവശ്യപ്പെട്ടതായി ജേക്കബ് ലിന്‍ഡന്‍ താള് പറഞ്ഞു.
എമിഗ്രേഷൻ ഓഫീസിൽ വിളിച്ച് വരുത്തി നോട്ടീസ് വായിച്ചെന്നും വിസ ചട്ടങ്ങൾ ലംഘിച്ചെന്ന് പറഞ്ഞെന്നും വ്യക്തമാക്കിയ ജേക്കബ് നോട്ടീസിന്റെ പകർപ്പ് തനിക്ക് തന്നില്ലെന്നും കൂട്ടിച്ചേർത്തു. ഉടൻ രാജ്യം വിടണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നും ജർമനിയിലേക്ക് തിരിച്ചെന്നും ജേക്കബ് വ്യക്തമാക്കി.