പാലക്കാട്: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരേ ഇടതുപക്ഷവുമായി ചേർന്ന് ഒരു സമരത്തിനും തയാറല്ലെന്ന് കോൺഗ്രസ് എംപി കെ. മുരളീധരൻ. എന്നാൽ നിയമം നടപ്പാക്കാത്തതിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ് നീക്കമെങ്കിൽ ഒന്നിച്ച് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തിൽ ഇടതു പക്ഷത്തോട് ചേർന്ന് സമരം തുടരും. രാജ്യത്ത് നിലവിൽ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ അന്തരീക്ഷമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.