പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി; പ്ര​തി​പ​ക്ഷ മ​ഹാ​റാ​ലി​യി​ൽ ക​മ​ൽ​ഹാ​സ​ൻ പ​ങ്കെ​ടു​ക്കി​ല്ല; പുറത്തുവരുന്ന കാരണം ഇങ്ങനെ…

ചെ​ന്നൈ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ത​മി​ഴ്നാ​ട്ടി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന മ​ഹാ​റാ​ലി​യി​ൽ മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വ് ക​മ​ൽ​ഹാ​സ​ൻ പ​ങ്കെ​ടു​ക്കി​ല്ല. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി വി​ദേ​ശ​ത്തെ​ന്ന് വി​ശ​ദീ​ക​ര​ണം. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ഡി​എം​കെ​യ്ക്ക് ക​മ​ൽ​ഹാ​സ​ൻ ക​ത്തു​ന​ൽ​കി.

ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ റാ​ലി ന​ട​ത്തു​ന്ന​ത്. പ്ര​തി​ഷേ​ധ റാ​ലി​ക്കെ​തി​രെ ഇ​ന്ത്യ​ൻ മ​ക്ക​ൾ ക​ക്ഷി‌‌ ന​ൽ​കി​യ ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​രു​ത്, പൊ​തു​ജ​ന​ത്തി​നു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്ക​രു​ത്, പ്ര​തി​ഷേ​ധം മു​ഴു​വ​ൻ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്ത​ണം തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളോ​ടെ കോ​ട​തി റാ​ലി​ക്ക് അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് അ​നു​മ​തി ല​ഭി​ക്കാ​ത്ത ഒ​രു റാ​ലി​ക്കാ​ണു പ്ര​തി​പ​ക്ഷം ഒ​രു​ങ്ങു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ മ​ക്ക​ൾ ക​ക്ഷി ഹ​ർ​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ൽ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Related posts