തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കക്ഷി രാഷ്ട്രീയത്തിന് അപ്പുറമുള്ള പ്രശ്നമാണിത്. തുടര്‍ സമരങ്ങളുമായി യുഡിഎഫ് സഹകരിക്കണമെന്നും കാനം അഭിപ്രായപ്പെട്ടു.
ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയാറല്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംയുക്ത പ്രതിഷേധം എന്ന ആശയവുമായി കാനം രംഗത്തെത്തിയത്.