പാലക്കാട്: പൗരത്വ ഭേദഗതി ബില്ലിനെതിരേ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ സിപിഎം പ്രമേയം കൊണ്ടുവന്നു. ഇന്ന് ചേർന്ന് നഗരസഭാ കൗണ്‍സിൽ യോഗത്തിലാണ് സിപിഎം അംഗങ്ങൾ പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചത്.
പ്രമേയം അവതരിപ്പിക്കാൻ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ അനുമതി നൽകാതിരുന്നതോടെ സിപിഎം അംഗങ്ങൾ ബഹളം വച്ചു. തുടർന്ന് യോഗത്തിനിടെ സിപിഎം-ബിജെപി അംഗങ്ങൾ തമ്മിൽ കൈയാങ്കളിയുണ്ടായി.
സിപിഎമ്മിന്റെ പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങളും പിന്തുണച്ചതോടെ ബിജെപി ഒറ്റപ്പെട്ടു. പ്രതിഷേധങ്ങളെ തുടർന്ന് കൗണ്‍സിൽ യോഗം നിർത്തിവച്ചു.