നേ​താ​ക്ക​ളെ ത​ട​വി​ലാ​ക്കി പ്ര​തി​ഷേ​ധം ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ക​രു​തേ​ണ്ട: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രം​ഗ​ത്ത്. നേ​താ​ക്ക​ളെ ത​ട​വി​ലാ​ക്കി പ്ര​തി​ഷേ​ധം ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ പ​റ​ഞ്ഞു. പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധി​ച്ച ഇ​ട​ത് നേ​താ​ക്ക​ളെ അ​റ​സ്റ്റു ചെ​യ്ത ന​ട​പ​ടി​ക്കെ​തി​രെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം.

പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് ഡ​ൽ​ഹി​യി​ൽ അ​നു​മ​തി നി​ഷേ​ധി​ച്ച​ത് പൗ​ര​സ്വാ​ത​ന്ത്ര്യ​ത്തിന്മേലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. ഭ​യ​പ്പെ​ടു​ത്തി ജ​ന​രോ​ഷം ഇ​ല്ലാ​താ​ക്കാം എ​ന്ന് ക​രു​തു​ന്ന​തെ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ഡ​ൽ​ഹി മ​ണ്ഡി ഹൗ​സി​ൽ പ്ര​തി​ഷേ​ധി​ച്ച ഇ​ട​തു നേ​താ​ക്ക​ളാ​യ സീ​താ​റാം യെ​ച്ചൂ​രി​യെ​യും ഡി. ​രാ​ജ​യെ​യും ഉ​ൾ​പ്പെ​ടെ പോ​ലീ​സ് ഇ​ന്ന് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

Related posts