കൊച്ചി: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിമർശനവുമായി നടി റിമ കല്ലിങ്കൽ. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കരുതെന്നും സമാധാനവും സ്നേഹവുമാണു പുലരേണ്ടതെന്നും റിമ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു റിമയുടെ പ്രതികരണം.
പൗരത്വ ഭേദഗതിയിൽ പ്രതിഷേധിച്ച് ദേശീയ പുരസ്കാരദാന ചടങ്ങ് ബഹിഷ്കരിച്ച സുഡാനി ഫ്രം നൈജീരിയ സിനിമയുടെ അണിയറ പ്രവർത്തകർക്ക് റിമ ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ചിത്രങ്ങളും റിമ പങ്കുവച്ചിട്ടുണ്ട്.
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമില മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരെ പോലീസ് കടുത്ത അക്രമമാണ് അഴിച്ചുവിട്ടത്. സർവകലാശാലയ്ക്കുള്ളിൽ കയറി വരെ പോലീസ് വിദ്യാർഥികളെ തല്ലിച്ചതച്ചു. നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ പരിക്കേറ്റു ചികിത്സയിലാണ്.