തോ​റ്റ് കൊ​ടു​ക്കു​വാ​ൻ ത​യാ​റാല്ല!​ സ​മ​ര​ത്തി​നി​ടെ നി​സ്ക​രിച്ച് മുസ്‌ലിംകൾ; സം​ര​ക്ഷ​ണ​വ​ല​യ​മൊ​രു​ക്കി ഹി​ന്ദു, സി​ക്ക് വിശ്വാസികൾ; ദൃശ്യങ്ങള്‍ വൈറല്‍

പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ​യു​ള്ള പ്ര​ക്ഷോ​ഭം രാ​ജ്യ​ത്താ​ക​മാ​നം ക​ത്തി​പ്പ​ട​രു​ക​യാ​ണ്. പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും മ​റ്റും പോ​ലീ​സ്, അ​ക്ര​മ​ണ​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ നേ​രി​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

തോ​റ്റ് കൊ​ടു​ക്കു​വാ​ൻ ത​യാ​റാ​കാ​തെ വി​ദ്യാ​ർ​ഥി​ക​ളെ​ല്ലാം പോ​രാ​ട്ടം തു​ട​രു​ക​യാ​ണ്. അ​തി​നി​ടെ ഏ​റെ വ്യ​ത്യ​സ്ത​മാ​യ ഒ​രു ദൃ​ശ്യ​മാ​ണ് അ​ഭി​ന​ന്ദ​നം സ്വ​ന്ത​മാ​ക്കു​ന്ന​ത്. സ​മ​ര​ത്തി​നി​ടെ നി​സ്ക്ക​രി​ക്കു​ന്ന മു​സ്ലീം സ​ഹോ​ദ​രി സ​ഹോ​ര​ങ്ങ​ൾ​ക്ക് ഹൈ​ന്ദ​വ, സി​ഖ് മ​ത വി​ശ്വ​സി​ക​ൾ സം​ര​ക്ഷ​ണ വ​ല​യ​മൊ​രു​ക്കു​ന്ന​താ​ണ് ഈ ​വീ​ഡി​യോ​യി​ലു​ള്ള​ത്.

മു​സ്ലീം മ​ത വി​ശ്വാ​സി​ക​ൾ നി​സ്ക്ക​രി​ക്കു​മ്പോ​ൾ മ​നു​ഷ്യ​ച​ങ്ങ​ല തീ​ർ​ത്താ​ണ് അ​വ​ർ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ നേ​ര​ത്തി​നു​ള്ളി​ലാ​ണ് വൈ​റ​ലാ​യി മാ​റി​യ​ത്.

Related posts