ന്യൂഡൽഹി: പൗരത്വ ബില്ലിനു പിന്നാലെ നടക്കുന്ന പ്രക്ഷോഭങ്ങളെ തള്ളി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രക്ഷോഭങ്ങൾക്കിടെ അക്രമ സംഭവങ്ങൾ ഉണ്ടാകുന്നതും പൊതുമുതൽ നശിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിലാണ് ജീവിക്കുന്നത് എന്ന തോന്നൽ എല്ലാവർക്കും ഉണ്ടാകണമെന്നു പറഞ്ഞ വെങ്കയ്യ പൊതുമുതൽ നശിപ്പിക്കുമ്പോൾ അത് സ്വന്തം രാജ്യത്തിന്റെ സ്വത്താണ് എന്നും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്നും ഓർക്കണമെന്നും വ്യക്തമാക്കി.
പ്രക്ഷോഭങ്ങൾ ഒരിക്കലും അക്രമ സ്വഭാവത്തിലേക്ക് വഴിമാറരുതെന്ന് ആവർത്തിച്ച വെങ്കയ്യ നായിഡു അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നും കൂട്ടിച്ചേർത്തു.