കൊരട്ടി: തെരഞ്ഞടുപ്പിന്റെ പ്രചരണ ആവേശം ഉച്ചസ്ഥായിയിലെത്തി നിൽക്കെ എൽഡിഎഫ് നേതൃത്വത്തെ അന്പരപ്പിച്ച് കൊരട്ടി ടൗണിലെ ഓട്ടോ തൊഴിലാളി യൂണിയനിൽ (സിഐടിയു) നിന്നും കൂട്ടരാജി. സെക്രട്ടറി എൻ.എസ്. സൈനുദ്ദീന്റെ നേതൃത്വത്തിൽ 21 പേരാണ് രാജിവച്ച് ഐഎൻടിയുസി ഓട്ടോ തൊഴിലാളി യൂണിയൻ രൂപീകരിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുത്തത്.
തെരഞ്ഞെടുപ്പ് ദിനം അടുത്തിരിക്കെ സിഐടിയുവിൽനിന്നുള്ള ഈ കൂട്ടരാജിയെയും കോണ്‍ഗ്രസിന്റെ പോഷക സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തെയും ഏറെ പ്രധാന്യത്തോടെയാണ് ഇരുപക്ഷവും വിലയിരുത്തുന്നത്.
ഐഎൻടിയുസി കൊരട്ടി മണ്ഡലം പ്രസിഡന്റ് കെ.കെ. ജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യൻ, വി.ബിനീഷ്കുമാർ, എൻ.എസ്. സൈനുദ്ദീൻ, കെ.കെ. സുജിത്ത്, എം. എ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ വിജയത്തിനായി പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനമുണ്ടായി.
ഭാരവാഹികൾ – എം.എ രാമകൃഷ്ണൻ (പ്രസിഡന്റ്), എൻ.എസ് സൈനുദീൻ(വർക്കിംഗ് പ്രസിഡന്റ്), ജയൻ തണ്ടാശേരി(വൈസ് പ്രസിഡന്റ്), പി.കെ. പ്രിജിത്ത്(സെക്രട്ടറി), കെ.ജി ബെന്നി(ജോയിന്റ് സെക്രട്ടറി), എം.ആർ. രഞ്ജു(ട്രഷറർ), രക്ഷാധികാരികൾ – മനേഷ് സെബാസ്റ്റ്യൻ, വി.ബിനീഷ്കുമാർ).