അഞ്ചല്‍ : നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയ്ക്ക് സി ഐ ടി യു പ്രവർത്തകരുടെ ക്രൂര മർദനം. സ്ഥാപനത്തിനുള്ളിൽ കടന്നാണ് പത്തോളം വരുന്ന സി ഐടിയു പ്രവർത്തകർ യൂണിയൻ സൂപ്പര്‍ മാർട്ട് ഉടമ ഷാനെ മർദിക്കുന്നത്.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. പോലീസ് പറയുന്നത് ഇങ്ങനെ- മദ്യപിച്ചെത്തിയ ഒരു സിഐടിയു പ്രവർത്തകന് സൂപ്പര്‍ മാര്‍ട്ടിലെ ഗോഡൗണില്‍ കയറിയിരുന്നു.
ഇത് ചോദ്യം ചെയ്ത ഷാന്‍ ഇയാളെ ഇവിടെ നിന്ന് ഇറക്കി വിടുകയും ചെയ്തു. എന്നാല്‍ തന്നെ ഷാന്‍ മര്‍ദിച്ചെന്ന് ഇയാള്‍ പ്രദേശത്തെ സി ഐ ടി യു പ്രവര്‍ത്തകരോട് പറയുകയും ഇവര്‍ സംഘടിച്ചെത്തി ഷാനെ മര്‍ദിക്കുകയുമായിരുന്നു.
സ്ഥാപനത്തിനുള്ളില്‍ കടന്നു കൗണ്ടറില്‍ ഉണ്ടായിരുന്ന ഷാനെ വലിച്ചിറക്കി മര്‍ദിക്കുകയും നിലത്തു വീഴുന്ന ഇയാളെ ചവിട്ടുകയും ഉള്‍പ്പെടെ ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.
സംഭവത്തിൽ അഞ്ചു സിഐടിയു പ്രവർത്തകർക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണ് എന്നും ചടയമംഗലം പോലീസ് പറഞ്ഞു.