കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന് സിഐടിയു നേതാവിന്റെ മകനെതിരേ പോലീസ് കേസ്. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്റെ മകൻ കെ.പി. രാജീവിനെതിരേയാണ് സിറ്റി പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ 13ന് രാത്രി താഴെചൊവ്വ തെഴുക്കിലെ പീടികയിലായിരുന്നു സംഭവം. വാഹനം പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞപ്പോൾ എസ്ഐ എം. പ്രമോദനുൾപ്പെടെയുള്ളവരോട് തട്ടിക്കയറി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
പോലീസുമായി വാക്കേറ്റമുണ്ടാക്കിയ ശേഷം കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാർ പിന്നീട് പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.