കൊല്ലാനും മടിക്കില്ല…! വ​നി​താ ഗ്യാ​സ് ഏ​ജ​ൻ​സി ഉ​ട​മ​യ്ക്ക് സി​ഐ​ടി​യു​വി​ന്‍റെ ഭീ​ഷ​ണി; ഉടമയുടെ ഭര്‍ത്താവിനു മര്‍ദനമേറ്റതായും പരാതി

കൊ​ച്ചി: വൈ​പ്പി​നി​ൽ വ​നി​താ ഗ്യാ​സ് ഏ​ജ​ൻ​സി ഉ​ട​മ​യ്ക്ക് സി​ഐ​ടി​യു​വി​ന്‍റെ ഭീ​ഷ​ണി. ഉ​ട​മ​യു​ടെ ഭ​ർ​ത്താ​വി​നും മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി​യു​ണ്ട്.

പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി അ​നു​വ​ദി​ച്ച ഗ്യാ​സ് ഏ‍​ൻ​സി​യാ​ണി​ത്.

താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ നാ​ലു പേ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഭീ​ഷ​ണി.

സി​ഐ​ടി​യു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​ച​ക​വാ​ത​ക വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ യൂ​ണി​യ​നാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു.

കൊ​ല്ലാ​ൻ മ​ടി​ക്കി​ല്ലെ​ന്ന് സി​ഐ​ടി​യു​ക്കാ​ർ പ​റ​ഞ്ഞു​വെ​ന്ന് ഗ്യാ​സ് ഏ​ജ​ൻ​സി ഉ​ട​മ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ മു​ന​മ്പം പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment