ചെങ്ങന്നൂർ: ഗവ. ജില്ലാആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങളിലെ സാമഗ്രികൾ ബോയ്സ് ഹൈസ്കൂളിലേക്ക് മാറ്റി സ്ഥാപിക്കുന്ന നടപടികളാണ് തടസപ്പെടുത്തി.
സിഐടിയു യൂണിയൻ തൊഴിലാളികളാണ് ജോലി തടസ പ്പെടുത്തിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഇന്നലെ രാവിലെ തന്നെ കരാറുകാരൻ അവരോടൊപ്പം വന്ന ആളുകളെ വച്ച് ഷിഫ്റ്റിംഗ് തുടങ്ങിയിരുന്നു. എന്നാൽ ആ സമയം തന്നെ യൂണിയൻ തൊഴിലാളികൾ എത്തി ജോലി തടസ്പ്പെടുത്തുകയായിരുന്നു.
സാധന സാമഗ്രികൾ തങ്ങൾ തന്നെ ഷിഫ്റ്റിംഗ് ചെയ്തു കൊള്ളാം എന്നും, സാധന സാമഗ്രികൾ കയറ്റി ഇറക്ക് ഞങ്ങൾക്ക് അവകാശപ്പെട്ട ഏരിയ ആണെന്നും പറഞ്ഞാണ് ആദ്യം തർക്കമുണ്ടായത്.
പിന്നീട് ആശുപത്രി അധികൃതരും ഇടപെട്ടു. പക്ഷേ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ആവശ്യങ്ങളാണ് അവർ മുൻപോട്ടു വച്ചതെന്ന് ആർഎം ഒ ഡോ. ജിതേഷ് പറഞ്ഞു.
നോൺ കോവിഡ് ആശുപത്രിയായതിനാൽ സാധരണ ആൾക്കാർ ചികിത്സ തേടുന്ന ഇടമായതിനാലും അടിയന്തര സാഹചര്യം മുൻനിർത്തി എത്രയും വേഗം ഷിഫ്റ്റിംഗ് നടത്തി ഗവ:ബോയ്സ് ഹൈസ് സ്കൂളിലേക്ക് മാറ്റുകയും ഉടൻ തന്നെ എല്ലാ വിഭാഗങ്ങളും യുദ്ധകാല അടിസ്ഥാനത്തിൽ അവിടെ തുടങ്ങാനുള്ള ആശുപത്രി ജീവനക്കാരുടെ സഹകരണത്തോടു കൂടിയുള്ള പ്രവർത്തനങ്ങളാണ് തടസപെടുത്തിയതെന്ന് ആർഎം ഒ പറഞ്ഞു.
നാലു മണിക്കൂറോളമാണ് പ്രവർത്തനം തടസപ്പെടുത്തിയത്. പിന്നീട്കരാർ ഉടമ്പടിക്കാരൻ അഫ്സലിനെ വരുത്തി മുതിർന്ന യൂണിയൻ നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് പ്രശ്നം പരിഹരിച്ചത്.
നിത്യേന ആശുപത്രി സേവനങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഗുണഭോക് താക്കൾ തന്നെയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.