ആയിരം വര്‍ഷം പഴക്കമുള്ള നഗരം കണ്ടെത്തി ! തുര്‍ക്കിയില്‍ കണ്ടെത്തിയ ഈ നഗരം ഭൂമിക്കടിയില്‍

turkey-cappadocia-interior-cave-kaymakli-underground-cityവീട് പണിയുന്നതിനായി ഭൂമി കുഴിയിക്കുന്നതിനിടയിലാണ് തുര്‍ക്കിയിലെ കപ്പഡോഷ്യയിലെ ഗ്രാമവാസികളിലൊരാള്‍ ഈ സുന്ദരമായ നഗരം കണ്ടെത്തിയത്. കുഴിയ്ക്കുന്നതിനിടയില്‍ ഒരു തുരങ്കത്തിലേക്ക് എത്തിച്ചേര്‍ന്നു. ഇരുപതിനായിരത്തോളം ആളുകളെങ്കിലും താമസിച്ചിരുന്ന പതിനെട്ട് നിലകളുള്ള കെട്ടിടവും അവശിഷ്ടങ്ങളുമാണ് കണ്ടെത്തിയത്. ഇതിന് മുമ്പും ഇവിടങ്ങളില്‍ ഇത്തരത്തിലുള്ള നഗരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലിപ്പമുള്ള ഒന്ന് ഇതാദ്യമായാണ്. കപ്പഡോഷ്യയിലെ ഈ നഗരം ഇതിനോടകം പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.  ഇവിടെ നിലനിന്നിരുന്ന പൗരാണിക സംസ്‌കാരത്തിന്റെ തെളിവുകളായി കുറേ അവശിഷ്ടങ്ങളും കിട്ടിയിരുന്നു.

Cappadocia-underground-Cities-19

എഡി 780-118- കാലയളവില്‍ നിര്‍മ്മിച്ച നഗരമാണിതെന്ന് കരുതുന്നു. അടുക്കള, തോട്ടങ്ങള്‍, കിണറുകള്‍, ശവകുടീരങ്ങള്‍, പള്ളികള്‍ തുടങ്ങി ആധുനിക നഗരജീവിതത്തിന്റെ ചിഹ്നങ്ങളെല്ലാം ഇവിടെയുണ്ട്. ഏകദേശം 600 വാതിലുകളാണ് ഇവിടേയ്ക്ക് കടക്കാനും പുറത്തേയ്ക്ക് പോകാനുമായി സ്ഥാപിച്ചിരിക്കുന്നത്. ശത്രുക്കള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ എന്നോണം കല്ലുകള്‍ പതിച്ച വാതിലുകളും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.

Related posts