കൊച്ചി: പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയാൽ അതു നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇതിനുള്ള അധികാരം രാജ്യത്തെ ഫെഡറൽ സംവിധാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇതിനെതിരേ സംയുക്ത സമരം അനിവാര്യമാണെന്നും മന്ത്രി ഇ.പി. ജയരാജൻ വ്യക്തമാക്കി. രാജ്യം അഭിമുഖീകരിക്കുന്ന മഹാവിപത്തിനെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.