ആലുവ: റോഡ് കൈയേറി നിർമിച്ച ചുമട്ടു തൊഴിലാളി യൂണിയൻ (സിഐടിയു) ഓഫീസ് പൊളിച്ചു മാറ്റാൻ പൊതുമരാമത്ത് അധികൃതരുടെ നോട്ടീസ്. കീഴ്മാട് പഞ്ചായത്ത് 16-ാം വാർഡിൽ എടയപ്പുറം ഗുരുതേജസ് കവലയിലുള്ള യൂണിയൻ ഓഫീസ് ഏഴു ദിവസത്തിനകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) അസി. എക്സിക്യൂട്ടീവ് എൻജിനിയറാണ് ഇന്നലെ ഉത്തരവ് പുറത്തിറക്കിയത്.
കീഴ്മാട് സ്വദേശി നൽകിയ പരാതിയെത്തുടർന്നാണ് നടപടി. നിശ്ചിത സമയത്തിനകം കെട്ടിടം പൊളിച്ചുനീക്കിയില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് നേരിട്ട് നീക്കം ചെയ്യുന്നതും ചെലവ് ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കുന്നതുമാണെന്ന് ഉത്തരവിൽ പറയുന്നു.