ലൈം​ഗി​ക പീ​ഡ​ന​ക്കേ​സ്: സി​വി​ക് ച​ന്ദ്ര​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യം റ​ദ്ദാ​ക്കി ; സെ​ഷ​ൻ​സ് കോ​ട​തിയുടെ ചില പരാമർശങ്ങൾ നീക്കി ഹൈ​ക്കോ​ട​തി 

 

കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ സി​വി​ക് ച​ന്ദ്ര​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സ​ർ​ക്കാ​രും പ​രാ​തി​ക്കാ​രി​യാ​യ ദ​ളി​ത് യു​വ​തി​യും ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

നേ​ര​ത്തെ കോ​ഴി​ക്കോ​ട് സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ൽ ഉ​ണ്ടാ​യി​രു​ന്ന ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ഹൈ​ക്കോ​ട​തി നീ​ക്കി​യി​രു​ന്നു.

ഇ​ര​യു​ടെ വ​സ്ത്ര​ധാ​ര​ണം പ്ര​കോ​പ​നം ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ആ​ണ് നീ​ക്കി​യ​ത്.

2020 ഫെ​ബ്രു​വ​രി എ​ട്ടി​നു ന​ട​ന്ന ക്യാ​ന്പിനു​ശേ​ഷം പ​രാ​തി​ക്കാ​രി ക​ട​ൽ​ത്തീ​ര​ത്തു വി​ശ്ര​മി​ക്കു​ന്പോ​ൾ സി​വി​ക് ച​ന്ദ്ര​ൻ ക​ട​ന്നു പി​ടി​ച്ച് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണു പ​രാ​തി.

2022 ജൂ​ലൈ 29ന് ​അ​തി​ജീ​വി​ത ന​ൽ​കി​യ പ​രാ​തി​യി​ൽ കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഫോ​ട്ടോ​ക​ൾ പ്ര​തി ഹാ​ജ​രാ​ക്കി​യ​തു പ​രി​ശോ​ധി​ച്ച സെ​ഷ​ൻ​സ് കോ​ട​തി യു​വ​തി​യു​ടെ വ​സ്ത്ര​ധാ​ര​ണം പ്ര​കോ​പ​ന​പ​ര​മാ​യി​രു​ന്നു എ​ന്നു പ​രാ​മ​ർ​ശി​ച്ച​തു വി​വാ​ദ​മാ​യി​രു​ന്നു.

Related posts

Leave a Comment