വീ​ടി​ന​ക​ത്ത് രോ​ഗ​പ്പ​ക​ർ​ച്ച​യ്ക്ക് സാ​ധ്യ​ത! വീ​ടി​നു​ള്ളി​ൽ പൊ​തു ഇ​ട​ങ്ങ​ൾ കു​റ​യ്ക്ക​ണം; മു​ഖ്യ​മ​ന്ത്രി പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടി​ന​ക​ത്ത് രോ​ഗ​പ്പ​ക​ർ​ച്ച​യ്ക്ക് സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

വീ​ട്ടി​നു​ള്ളി​ൽ പൊ​തു ഇ​ട​ങ്ങ​ൾ കു​റ​യ്ക്ക​ണം. ഭ​ക്ഷ​ണം ക​ഴി​ക്ക​ൽ, പ്രാ​ർ​ഥ​ന, ടി​വി കാ​ണു​ന്ന​ത് എ​ന്നി​വ കൂ​ട്ട​ത്തോ​ടെ ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചി​ല​പ്പോ​ഴോ​ക്കെ അ​യ​ൽ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ടി​വ​രും. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഡ​ബി​ൾ മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണം.

 അ​യ​ൽ വീ​ടു​ക​ളി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ സോ​പ്പി​ട്ട് കൈ ​ക​ഴു​ക​ണം. വീ​ട്ടി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ സോ​പ്പി​ട്ട് ക​ഴു​ക​ണം.

വീ​ടി​നു പു​റ​ത്തു​പോ​കു​ന്ന​വ​ർ കു​ട്ടി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ത്തു.

മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കുമെന്ന് മുഖ്യമന്ത്രി

ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ടേ​യും ജീ​വി​ത ശൈ​ലീ​രോ​ഗ​ങ്ങ​ളു​ടേ​യും ക്ലി​നി​ക്കു​ക​ൾ കൊ​വി​ഡ് കാ​ല​ത്തി​ന് മു​ന്നേ തു​ട​ങ്ങി​യി​രു​ന്നു​.

ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ ​ഹെ​ൽ​ത്ത് സം​വി​ധാ​നം വ​ഴി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ ഡാ​റ്റേ ബേ​സ് ഉ​ണ്ടാ​ക്കും.

കൊ​വി​ഡ് സാ​ഹ​ച​ര്യം ഭാ​വി​യി​ൽ ആ​വ​ര്‍​ത്തി​ച്ചാ​ലും ഡാ​റ്റാ ബേ​സ് ഗു​ണം ചെ​യ്യും. ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍ ബെ​ഡു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ ക​ഴി​ഞ്ഞു. ഐ​സി​യു ബെ​ഡു​ക​ൾ 1200 ൽ ​നി​ന്ന് 2,887 ആ​യി കൂ​ടി.

ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്കാ​നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. എ​ന്തൊ​ക്കെ ചെ​യ്താ​ലും രോ​ഗ​വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യാ​ൽ നി​സ​ഹാ​യ​രാ​കും എ​ന്ന​തി​ന് വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലെ അ​വ​സ്ഥ ഉ​ദാ​ഹ​ര​ണം ആ​ണ്.

രോ​ഗി​ക​ളി​ൽ ഭൂ​രി​ഭാ​ഗം വീ​ടു​ക​ളി​ൽ ക​ഴി​യു​ക​യാ​ണ്. സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​ര്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്നു. ഇ​തി​ന്‍റെ എ​ല്ലാം എ​ണ്ണം കൂ​ട്ടു​ക​യാ​ണ്.

കൊ​വി​ഡ് ചി​കി​ത്സ​ക്ക് സൗ​ക​ര്യം കൂ​ട്ടും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment