വൈക്കം: വേന്പനാട്ടു കായലിൽ ഉൗന്നിക്കുറ്റികളും വലകളും ശക്തമായ ഒഴുക്കിൽപ്പെട്ട് നശിച്ചതിനെ തുടർന്ന് മൽസ്യത്തൊഴിലാളികളുടെ തൊഴിൽ മുടങ്ങി. വേന്പനാട്ടു കായലിൽ ജലനിരപ്പുയർന്ന് നീരൊഴുക്കു ശക്തമായപ്പോൾ മരച്ചില്ലകളും പുല്ലും പായലും പോളയും മറ്റും ഉൗന്നിക്കുറ്റികളിൽ തങ്ങിയും വലയിൽ കുടുങ്ങിയും ഉൗന്നിക്കുറ്റികളും വലകളും നശിച്ചതോടെ ഒന്നരമാസത്തിലധികമായി പണിമുടങ്ങി ഉദയനാപുരം നേരേകടവ് ഭാഗത്ത് മാത്രം നൂറിലധികം മൽസ്യത്തൊഴിലാളി കുടുംബങ്ങളാണ് കടുത്ത പ്രതിസന്ധിയിലായത്.
കിഴക്കൻ പ്രദേശങ്ങളിൽ നിന്നു നീളം കൂടിയ അടയ്ക്കാമരങ്ങൾ മുറിച്ചാണ് കായലിൽ വല ബന്ധിക്കാൻ താഴ്ത്തുന്നത്. കായലിൽ മൽസ്യബന്ധനത്തിനായിഒരു വലകെട്ടുന്നത് നാലു അടയ്ക്കാമര കുറ്റികളിലാണ്.വളരെ പണം ചെലവാക്കി മുറിച്ചു കൊണ്ടുവരുന്ന അടയ്ക്കാമരങ്ങൾ നിരവധി തൊഴിലാളികളുടെ സഹായത്താലാണ് ഏറെ പണം ചെലവഴിച്ച് കുറ്റി താഴ്ത്തുന്നത്. പുതുതായി കുറ്റികൾ സ്ഥാപിച്ച് വല കെട്ടി അധികം കഴിയുന്നതിനു മുന്പ് ഉൗന്നിക്കുറ്റികളും വലകളും നശിക്കുകയായിരുന്നു.
ഈ സീസണിൽ കായലിൽ മൽസ്യബന്ധനം വഴി നിത്യ ചെലവിനുള്ള മൽസ്യം പോലും ലഭിക്കാത്ത സ്ഥിതിയായിരുന്നെന്ന് മൽസ്യതൊഴിലാളികൾ പറയുന്നു. കായലിൽ കൂടുതലായി കിട്ടിയിരുന്ന ചൂടൻ, നാരൻ ചെമ്മീനിനങ്ങൾ പേരിനു പോലും കിട്ടാതിരുന്നത് മൽസ്യതൊഴിലാളികൾക്ക് തിരിച്ചടിയായി.
തൊഴിലിൽ തിരിച്ചടിയേറ്റതിനു പുറമെ വലയും ഉൗന്നിക്കുറ്റികളും നശിച്ചതോടെ സാന്പത്തികമായി കടുത്ത വിഷമ സന്ധിയിലായ മൽസ്യതൊഴിലാളികൾ വല വാങ്ങാനോ ഉൗന്നിക്കുറ്റികൾ സ്ഥാപിക്കാനോ വഴികാണാനാവാതെ വലയുകയാണ്.
തങ്ങളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണെന്നും തൊഴിൽ പുനരാരംഭിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് മൽസ്യതൊഴിലാളികൾ വൈക്കത്തെത്തിയ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് നിവേദനം നൽകി. സി.കെ.ആശഎം എൽ എ യും പ്രശ്നത്തിന്റെ ഗൗരവം മന്ത്രിയെ ധരിപ്പിച്ചു. മൽസ്യതൊഴിലാളികളുടെ കാര്യത്തിൽ അനുഭാവപൂർവം നടപടി സ്വീകരിക്കാമെന്ന് മന്ത്രി മൽസ്യതൊഴിലാളികൾക്ക് ഉറപ്പു നൽകി.