കോഴിക്കോട്: ബിജെപിയെ ആക്രമിക്കാമെന്നും എന്നാല്‍ സി.കെ. ജാനുവിനെ ആക്ഷേപിക്കരുതെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത പുറത്തുവിട്ട ഓഡിയോ ടേപ്പിലാണ് പ്രതികരണം. സി.കെ. ജാനുവിനെ വെറുതെ വിടണം. സി.കെ.ജാനു തന്നോട് പണം ചോദിച്ചിട്ടില്ല. കൊടുത്തിട്ടില്ല. സംസാരിച്ചിട്ടുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ചെലവിന് പണം നല്‍കിയതിന് രേഖകളുണ്ട്. പ്രസീത വിളിച്ചില്ലെന്ന് പറയുന്നില്ല, ശബ്ദരേഖ മുഴുവനായും പരിശോധിക്കണമെന്നും സുരേന്ദ്രന് വ്യക്തമാക്കി.