കൽപ്പറ്റ: ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ (ജെആർഎസ്) ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യവുമായുള്ള ബന്ധം മതിയാക്കുന്നു. ഇതിന്റെ സൂചനകൾ മുത്തങ്ങ സംഭവത്തിന്റെ വാർഷികാചരണത്തിന്റെ ഭാഗമായി 19നു തകരപ്പാടിയിലും കൽപ്പറ്റയിലുമായി നടത്തുന്ന പരിപാടികൾ വിശദീകരിക്കുന്നതിനു വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ജാനു നൽകി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു ജാനുവിന്റെ ജെആർഎസിനു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിന്റെ തിക്തഫലം ബിജെപിയും എൻഡിഎയും അനുഭവിക്കേണ്ടിവരുമെന്നു അവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നപക്ഷം ദേശീയ പട്ടികവർഗ കമ്മീഷൻ അംഗത്വമാണു ബിജെപി നേതാക്കൾ ജാനുവിനു വാഗ്ദാനം ചെയ്തത്.
തെരഞ്ഞെടുപ്പിനു മുമ്പു തനിക്കും ജെആർഎസിനും നൽകിയ വാഗ്ദാനങ്ങൾ ബിജെപിയും എൻഡിഎയും പാലിച്ചില്ലെന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി ജാനു പറഞ്ഞു.എൻഡിഎ ബന്ധം എപ്പോഴാണ് അവസാനിപ്പിക്കുന്നതെന്ന ചോദ്യത്തിനു സമയമാകുമ്പോൾ പറയുമെന്നായിരുന്നു പ്രതികരണം.
– See more at: