തിരുവനന്തപുരം: ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവും ഗോത്ര മഹാസഭ ചെയർപേഴ്സണുമായ സി.കെ.ജാനു വീണ്ടും എൻഡിഎയ്ക്കൊപ്പം ചേർന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുന്ദ്രേൻ നയിച്ച വിജയ് യാത്രയുടെ സമാപന യോഗത്തിൽ ജാനുവും പങ്കെടുത്തു. ഇടത് വലത് മുന്നണികള്‍ അവഗണിച്ചതിനാലാണ് എൻഡിഎയിലേക്ക് മടങ്ങുന്നതെന്ന് അവർ പറഞ്ഞു.
2018 ഒക്ടോബറിലാണ് ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ട്രീയസഭ എൻഡിഎ വിട്ടത്. ബിജെപിയുടെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ചാണു വിട്ടുപോക്കെന്നു ജാനു പറഞ്ഞിരുന്നു.
എൻഡിഎ വിട്ട ജാനു ഇടതു മുന്നണിയുമായി അടുക്കാൻ ശ്രമിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയിരുന്നു.