തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പത്തുദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി.
അതേസമയം, പത്മനാഭനു പകരം ശോഭാ സുരേന്ദ്രൻ സമരം ഏറ്റെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ആദ്യം സമരം ആരംഭിച്ച എ.എന്‍. രാധാകൃഷ്ണന്‍റെ നില മോശമായതിനെ തുടര്‍ന്നാണ് പത്മനാഭന്‍ സമരം ഏറ്റെടുത്തിരുന്നത്.ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാണ് ഈ മാസം മൂന്നിന് ആരംഭിച്ച സമരത്തിന്‍റെ ആവശ്യം.