കാഞ്ഞങ്ങാട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ താന്‍ സിപിഎമ്മുമായി ഒത്തുകളി നടത്തിയതുമൂലമാണ് പി. മോഹനന് അടക്കമുള്ളവര്‍ കേസില്‍നിന്നു രക്ഷപ്പെട്ടതെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയ്ക്കെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് മുൻ കോൺഗ്രസ് നേതാവും കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേരുകയും ചെയ്ത സി.കെ. ശ്രീധരന്.
വിധിപ്രസ്താവം കഴിഞ്ഞ കേസിലെ നടപടികളെ വിമര്‍ശിച്ചതിനു കോടതിയലക്ഷ്യ കേസും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.ടി.പി കേസില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു സി.കെ.ശ്രീധരന്.
കേസില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ ശിക്ഷിക്കപ്പെടുന്നതിലോ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തുന്നതിലോ ശ്രീധരന് താത്പര്യം കാണിച്ചില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് ആരോപിച്ചത്.
ഇന്നലെ ചിറ്റാരിക്കാലിൽ നടന്ന പൊതുയോഗത്തിലാണ് കെ. സുധാകരൻ ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എംഎല്‍എ അടക്കമുള്ള ആര്‍എംപി നേതാക്കളുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
സുധാകരന്റെ ആരോപണം ആര്‍എംപിയും ഏറ്റുപിടിച്ചാല്‍ ടി.പി കേസില്‍ പുതിയ നിയമയുദ്ധത്തിനും വഴിതുറന്നേക്കാം