കൊച്ചി: മലയാളി താരം സി.കെ. വിനീത് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ചെന്നൈയിൻ എഫ്സിയിലേക്കാണ് വിനീത് ചേക്കേറുന്നത്. ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകും.
ബ്ലാസ്റ്റേഴ്സിലെ പ്രധാന മലയാളി താരമായിരുന്ന സി.കെ വിനീത് ഈ സീസന്റെ തുടക്കത്തിൽ തന്നെ ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ വിനീതിനായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തന്നെ രംഗത്തിറങ്ങുകയായിരുന്നു.
ബ്ലാസ്റ്റേഴ്സ് വിടുമെന്ന സൂചനയുണ്ടായിരുന്ന സന്ദേശ് ജിങ്കനും അനസ് എടത്തൊടികയും ഈ സീസണിലും ക്ലബിനൊപ്പം തുടരും. ജനുവരി ഒന്ന് മുതൽ 31 വരെയാണ് ഐഎസ്എലിലെ ട്രാൻസ്ഫർ വിൻഡോ കാലാവധി.