മിസ് ഗ്രാൻഡ് ഇന്റർനാഷണൽ സൗന്ദര്യമത്സര വിജയി, തനിക്കാണ് സമ്മാനമെന്ന് അറിഞ്ഞ് ബോധരഹിതയായി നിലത്തുവീണു. പാരഗ്വായ് സ്വദേശിയായ 24കാരി ക്ലാര സോസയാണ് വിധി പ്രഖ്യാപനം കേട്ട് ബോധരഹിതയായത്. മ്യാൻമറിലെ യാങ്കോണിൽ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ മത്സരവേദിയിലാണ് സംഭവം നടന്നത്.
ഫസ്റ്റ് റണ്ണറപ്പ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള മത്സരാർഥിയായ മീനാക്ഷിയുടെ കൈപിടിച്ചു നിൽക്കുകയായിരുന്നു ക്ലാര. പെട്ടന്ന് ഇവർ ബോധരഹിതയായപ്പോൾ മീനാക്ഷി ഇവരെ പിടിച്ചു നിർത്തുവാൻ ശ്രമിച്ചുവെങ്കിലും ക്ലാര നിലത്തു വീണു.
ഇവർ നിലത്തു വീണയുടൻ തന്നെ വേദിയിലുണ്ടായിരുന്നവർ ഓടികൂടിയിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ബോധം വീണ്ടെടുത്ത ഇവർ കിരീടം ചൂടുകയും ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സന്ദർശിച്ച സ്നേഹത്തിന്റെയും സമാധനത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകയാകണമെന്ന് ഉപദേശിക്കുമെന്ന ക്ലാരയുടെ ഒരു ഉത്തരമാണ് ഇവർക്ക് കിരീടം നേടി നൽകിയത്.