സൂ​​പ്പ​​ർ ഹീ​​റോ ആ​​യി ക്ലാ​​ർ​​ക്ക് കെ​​ന്‍റ്!

ക​​ലി​​ഫോ​​ർ​​ണി​​യ: പേ​​രു​​ത​​ന്നെ സൂ​​പ്പ​​ർ​​ഹീ​​റോ​​യു​​ടേ​​ത്. അ​​പ്പോ​​ൾ പ്ര​​ക​​ട​​ന​​വും അ​​തു​​പോ​​ലെ​​ത​​ന്നെ വേ​​ണ്ടേ? അ​​തെ സൂ​​പ്പ​​ർ​​മാ​​ന്‍റെ പേ​​രു​​ള്ള ക്ലാ​​ർ​​ക്ക് കെ​​ന്‍റ് അ​​പ്വാ​​ഡ എ​​ന്ന പ​​ത്തു വ​​യ​​സു​​കാ​​ര​​നാ​​ണ് ഇ​​പ്പോ​​ൾ നീ​​ന്ത​​ൽ ലോ​​ക​​ത്തെ ച​​ർ​​ച്ചാ വി​​ഷ​​യം. കാ​​ര​​ണം മ​​റ്റൊ​​ന്നു​​മ​​ല്ല. നീ​​ന്ത​​ൽ​​ക്കു​​ള​​ത്തി​​ലെ ഇ​​തി​​ഹാ​​സ​​മാ​​യ അ​​മേ​​രി​​ക്ക​​യു​​ടെ സാ​​ക്ഷാ​​ൽ മൈ​​ക്കി​​ൾ ഫെ​​ൽ​​പ്സി​​ന്‍റെ റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ത്തി​​രി​​ക്കു​​ക​​യാ​​ണ് ഈ ​​കൊ​​ച്ചു​​മി​​ടു​​ക്ക​​ൻ. 100 മീ​​റ്റ​​ർ ബ​​ട്ട​​ർ​​ഫ്ളൈ വി​​ഭാ​​ഗ​​ത്തി​​ൽ 23 വ​​ർ​​ഷം മു​​ന്പ് ഫെ​​ൽ​​പ്സ് കു​​റി​​ച്ച റി​​ക്കാ​​ർ​​ഡാ​​ണ് കെ​​ന്‍റ് അ​​പ്വാ​​ഡ മ​​റി​​ക​​ട​​ന്ന​​ത്.

സൂ​​പ്പ​​ർ​​മാ​​ന്‍റെ ര​​ഹ​​സ്യ​​നാ​​മ​​മാ​​ണ് ക്ലാ​​ർ​​ക്ക് കെ​​ന്‍റ്. അ​​മേ​​രി​​ക്ക​​ൻ കോ​​മി​​ക് ക​​ഥാ​​പാ​​ത്ര​​മാ​​യ ക്ലാ​​ർ​​ക്ക് കെ​​ന്‍റാ​​ണ് സൂ​​പ്പ​​ർ​​മാ​​നാ​​യി ലോ​​ക​​ത്തെ ആ​​വേ​​ശ​​ത്തി​​ലാ​​ഴ്ത്തു​​ന്ന​​ത്. പേ​​രി​​നെ സാ​​ധൂ​​ക​​രി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു നീ​​ന്ത​​ൽ​​ക്കു​​ള​​ത്തി​​ൽ അ​​പ്വാ​​ഡ​​യു​​ടെ പ്ര​​ക​​ട​​നം.

ജൂ​​ലൈ അ​​വ​​സാ​​നം ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ലെ ഫാ​​ർ വെ​​സ്റ്റ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ആ​​ണ് ക്ലാ​​ർ​​ക്ക് അ​​പ്വാ​​ഡ ലോ​​ക​​റി​​ക്കാ​​ർ​​ഡി​​നെ മ​​റി​​ക​​ട​​ക്കു​​ന്ന പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച​​ത്. 1:09:38 സെ​​ക്ക​​ൻ​​ഡി​​ൽ ഈ ​​കൊ​​ച്ചു​​മി​​ടു​​ക്ക​​ൻ 100 മീ​​റ്റ​​ർ ബ​​ട്ട​​ർ​​ഫ്ളൈ മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. 1995ൽ ​​ഫെ​​ൽ​​പ്സ് കു​​റി​​ച്ച ലോ​​ക റി​​ക്കാ​​ർ​​ഡി​​നേ​​ക്കാ​​ൾ ഒ​​രു സെ​​ക്ക​​ൻ​​ഡ് കു​​റ​​വാ​​യി​​രു​​ന്നു അ​​ത്.

മീ​​റ്റ് റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ത്ത ക്വാ​​ർ​​ക്കി​​നെ ട്വി​​റ്റ​​റി​​ലൂ​​ടെ ഫെ​​ൽ​​പ്സ് അ​​ഭി​​ന​​ന്ദി​​ച്ചു. റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച ക്ലാ​​ർ​​ക്ക് കെ​​ന്‍റി​​ന് വ​​ലി​​യ അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ. പ്ര​​ക​​ട​​നം തു​​ട​​രു​​ക. വ​​ലി​​യ സ്വ​​പ്ന​​ങ്ങ​​ൾ കാ​​ണു​​ക – ഫെ​​ൽ​​പ്സ് ട്വീ​​റ്റ് ചെ​​യ്തു.

ലോ​​ക​​ത്തി​​ൽ ഏ​​റ്റ​​വും അ​​ധി​​കം റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച നീ​​ന്ത​​ൽ​​താ​​ര​​മാ​​ണ് ഫെ​​ൽ​​പ്സ്. 39 ലോ​​ക റി​​ക്കാ​​ർ​​ഡു​​ക​​ൾ ഇ​​ദ്ദേ​​ഹം കു​​റി​​ച്ചി​​ട്ടു​​ണ്ട്. മു​​പ്പ​​ത്തി​​മൂ​​ന്നു​​കാ​​ര​​നാ​​യ ഫെ​​ൽ​​പ്സ് 28 ഒ​​ളി​​ന്പി​​ക് മെ​​ഡ​​ലു​​ക​​ളും 33 ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് മെ​​ഡ​​ലു​​ക​​ളും ക​​ര​​സ്ഥ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

Related posts