പ​ത്തി​ൽ 100 നേ​ടാ​ൻ ..! ഉന്നത വിജയത്തി നായി രാ​വ് പ​ക​ലാ​ക്കി മോ​ഡ​ൽ ഗേ​ൾ​സി​ലെ 19 കു​ട്ടി​ക​ൾ; പിന്തുണ യുമായി രക്ഷിതാക്കൾ

classtenതൃ​ശൂ​ർ: അ​വ​ർ 19 പേ​രു​ണ്ട്. തൃ​ശൂ​രി​ലെ പേ​രു​കേ​ട്ട സ​ർ​ക്കാ​ർ സ്കൂ​ളാ​യ ഗ​വ.​മോ​ഡ​ൽ ഹൈ​സ്കൂ​ൾ ഫോ​ർ ഗേ​ൾ​സി​ലെ പ​ത്താം​ക്ലാ​സു​കാ​ർ. അ​വ​രി​പ്പോ​ൾ സ്കൂ​ൾ വി​ട്ടാ​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്നി​ല്ല. പ​ത്താം​ക്ലാ​സി​ൽ മി​ക​ച്ച വി​ജ​യം നേ​ടാ​നാ​യി അ​വ​ർ സ്കൂ​ൾ വി​ട്ട ശേ​ഷം സ്കൂ​ളി​ൽ ത​ന്നെ താ​മ​സി​ച്ച് പ​ഠി​ക്കു​ക​യാ​ണ്. രാ​വി​നെ പ​ക​ലാ​ക്കി​ക്കൊ​ണ്ട് , ഇ​വ​ർ​ക്കെ​ല്ലാ പി​ന്തു​ണ​യു​മേ​കി ര​ക്ഷ​ക​ർ​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും കൂ​ടെ​യു​ണ്ട്.

പ​ത്തു​ദി​വ​സ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ രാ​ത്രി കാ​ല ക്ലാ​സ് ന​ട​ത്തു​ന്ന​ത്. 11ന് ​അ​വ​സാ​നി​ക്കും. വൈ​കീ​ട്ട് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ക്ലാ​സു​ക​ൾ രാ​ത്രി പ​ന്ത്ര​ണ്ട ിന​പ്പു​റ​ത്തേ​ക്ക് നീ​ളു​ന്നു​ണ്ട ്. ക്ലാ​സ് എ​ന്ന​തി​നേ​ക്കാ​ൾ ക​ന്പൈ​ൻ​ഡ് സ്റ്റ​ഡി​യാ​ണ് ഇ​വ​രു​ടേ​ത്. പ​ര​സ്പ​രം ചോ​ദി​ച്ചും പ​റ​ഞ്ഞും മ​ന​സി​ലാ​ക്കി​യു​മു​ള്ള പ​ഠ​നം. ഒ​രു അ​ധ്യാ​പി​ക​യും ര​ണ്ട ് ര​ക്ഷി​താ​ക്ക​ളു​മാ​ണ് രാ​ത്രി​യി​ൽ ഇ​വ​ർ​ക്ക് കൂ​ട്ടാ​യി ഒ​പ്പ​മു​ള്ള​ത്. പ​ഠ​ന​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ മ​റ്റു കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്നു​മു​ണ്ട ്. എ​ല്ലാ​റ്റി​നും പൂ​ർ​ണ​പി​ന്തു​ണ​യു​മാ​യി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ വി.​സി.​മു​ര​ളീ​ധ​ര​നു​മു​ണ്ട്.

അ​മ്മ​മാ​രു​ടേ​യും അ​ധ്യാ​പി​ക​മാ​രു​ടേ​യും മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പ​ഠ​ന​ക്ലാ​സ് ത​ങ്ങ​ൾ​ക്ക് ന​ല്ല സ​ഹാ​യ​ക​മാ​കു​ന്നു​ണ്ടെ ന്ന് ​കു​ട്ടി​ക​ൾ പ​റ​യു​ന്നു. സ്വ​സ്ഥ​മാ​യ ഗൃ​ഹാ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ അ​ഭാ​വ​വും ടി​വി സീ​രി​യ​ലു​ക​ൾ പ​ഠ​ന​സ​മ​യം അ​പ​ഹ​രി​ക്കു​ന്നു​വെ​ന്ന ക​ണ്ടെ ത്ത​ലു​മാ​ണ് സ്കൂ​ളി​ൽ ത​ന്നെ കു​ട്ടി​ക​ളെ നി​ർ​ത്തി പ​ഠി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ വി.​സി.​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ ഇ​ത്ത​രം പ​ഠ​ന​രീ​തി​ക​ൾ പ​തി​വാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഇ​ത്ത​രം രാ​ത്രി​കാ​ല ക്ലാ​സു​ക​ൾ അ​പൂ​ർ​വ​മാ​ണ്. ക​ഴി​ഞ്ഞ​തി​ന്‍റെ മു​ൻ​വ​ർ​ഷം നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ മോ​ഡ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ഇ​ത്ത​വ​ണ ആ ​വി​ജ​യം ആ​വ​ർ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. രാ​ത്രി​കാ​ല ക്ലാ​സി​ൽ 19 കു​ട്ടി​ക​ൾ​ക്കു​മു​ള്ള ഭ​ക്ഷ​ണം സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് അ​മ്മ​മാ​രും അ​ധ്യാ​പി​ക​മാ​രു​മാ​ണ്. പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ന​ൽ​കു​ന്നു​ണ്ട ്. രാ​ത്രി​യി​ൽ കു​ട്ടി​ക​ൾ​ക്ക് ഉ​റ​ങ്ങാ​ൻ സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മി​ൽ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പു​തി​യ പ​ഠ​നാ​ന്ത​രീ​ക്ഷം ത​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഉ​ണ​ർ​വും ഉ​ത്തേ​ജ​ന​വും ആ​ത്മ​വി​ശ്വാ​സ​വും പ​ക​രു​ന്ന​താ​ണെ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​ഞ്ഞു. മു​ന്പും മോ​ഡ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ഇ​തു​പോ​ലെ രാ​ത്രി​കാ​ല ക്ലാ​സ് ന​ട​ത്തി​യി​ട്ടു​ണ്ട്. അ​ന്ന് 15 ദി​വ​സ​മാ​ണ് ന​ട​ത്തി​യ​ത്. കു​ട്ടി​ക​ളു​ടെ പ​ഠ​നം വി​ല​യി​രു​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി ഡി​ഇ​ഒ അ​ട​ക്ക​മു​ള്ള​വ​ർ സ്കൂ​ളി​ലെ​ത്തു​ന്നു​ണ്ട ്. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ത​യാ​റാ​കു​ന്പോ​ൾ 127 വ​ർ​ഷ​ത്തെ ച​രി​ത്ര​സ്മൃ​തി​ക​ളു​റ​ങ്ങു​ന്ന മോ​ഡ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ൾ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക് മാ​തൃ​ക​യാ​വു​ക​യാ​ണ്.

Related posts