സഹപാഠികള്‍ പ്രേമിച്ചത് ഒരേ പെണ്‍കുട്ടിയെ ! ഒടുവില്‍ തര്‍ക്കത്തിനിടെ പരസ്പരം തീകൊളുത്തി മരിച്ചു; മരിച്ച സ്ഥലത്തു നിന്നും ബിയര്‍കുപ്പികളും മൊബൈല്‍ ഫോണുകളും കണ്ടെത്തി…

ഹൈദരാബാദ്: മണ്ണിനു വേണ്ടിയും പെണ്ണിനു വേണ്ടിയുമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുദ്ധങ്ങള്‍ നടന്നിട്ടുള്ളതെന്നു പറയുന്നത് എത്ര ശരി. ക്ലാസിലെ ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച സഹപാഠികള്‍ പരസ്പരം തീകൊളുത്തി ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മഹീന്ദറും രവി തേജയുമാണ് മരിച്ചത്. സ്നേഹിക്കുന്നത് ഒരേ പെണ്‍കുട്ടിയായതിനാല്‍ ഇരുവരും സദാസമയം കലഹിച്ചിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. തെലങ്കാനയിലെ ജാഗ്തിയലില്‍ ഞായറാഴ്ചയാണ് സംഭവം.

ഇരുവരും മരിച്ചിടത്തു നിന്ന് ബിയര്‍ കുപ്പികളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. മദ്യപാനത്തിനു ശേഷം പ്രകോപനത്തില്‍ പരസ്പരം തീകൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മഹീന്ദര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രവി തേജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിച്ചു. ഇവര്‍ക്കൊപ്പം മറ്റൊരു ആണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് ആ വഴിക്കും അന്വേഷണം ആരംഭിച്ചു.

ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്ന ഇരുവര്‍ക്കും സഹപാഠിയായ പെണ്‍കുട്ടിയോട് തോന്നിയ താല്‍പര്യം ഇവര്‍ക്കിടയില്‍ ശത്രുതയ്ക്ക് വഴിതെളിച്ചിട്ടുണ്ടാവാമെന്ന് പോലീസും വ്യക്തമാക്കി. ഇവരുടെ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. തീ കൊളുത്തുന്നതിന് മുന്‍പ് ഇവര്‍ പരസ്പരം പെട്രോളൊഴിച്ചുവെന്നാണ് കരുതുന്നത്. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന അന്വേഷണത്തിലാണ് പോലീസിപ്പോള്‍.

Related posts