വേനൽ ചൂട് കടുത്തതോടെ ആളുകൾ നട്ടംതിരിയുകയാണ്. കേരളത്തിൽ മാത്രമല്ല ഉത്തരേന്ത്യയിലും ചൂട് അതികഠിനമാണ്. ചൂട് കാരണം സ്കൂളിലേക്ക് കുട്ടികളെത്താതായതോടെ ഉത്തർപ്രദേശ് കനൗജിലെ സർക്കാർ സ്കൂൾ ഒരു മാർഗം കണ്ടെത്തി.
കഴിഞ്ഞ ദിവസം വരെ കുട്ടികൾ പഠിച്ച ക്ലാസ് മുറിയിൽ അധ്യാപകർ ഇപ്പോൾ നീന്തൽക്കുളമാണ് ഒരുക്കിയിരിക്കുന്നത്. കനൗജ് ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം.
എന്നാൽ കുട്ടികളിപ്പോൾ ചൂടിൽ നിന്ന് രക്ഷനേടാൻ എപ്പോഴും വെള്ളത്തിൽത്തന്നെയാണ്. വേനൽ കടുത്തതോടെ സ്കൂളിൽ ഹാജർനില കുറഞ്ഞു. ഇതോടെയാണ് സ്കൂൾ അധികൃതർ പരിഹാരമായി ഇത്തരമൊരു മാർഗം കണ്ടെത്തിയത്.
താല്‍ക്കാലിക നീന്തല്‍ കുളം അഞ്ച് ക്ലാസ് മുറികളിലൊന്നിലാണ് ഉള്ളത്. ഇപ്പോൾ നാല് മുറികളിലായാണ് ക്ലാസ് നടക്കുന്നത്. ഇതനുസരിച്ച് നീന്തലിനടക്കം ടൈംടേബിളിലും മാറ്റം വരുത്തിയിട്ടുണ്ട്
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക