ഒരേ ജോലി കുറേനാള്‍ ചെയ്തുകഴിഞ്ഞാല്‍ ഒട്ടുമിക്ക ആളുകളിലും അത് മടുപ്പുളവാക്കാറുണ്ട്. ഈ അവസരത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജാലി ഉപേക്ഷിച്ച് മറ്റൊരു ജോലി തേടിപ്പോകുന്നത് മനുഷ്യര്‍ക്കിടയില്‍ സാധാരണമാണ്. ബ്രസീലുകാരി ക്ലൗഡിയ ഡി മാര്‍ചി എന്ന യുവതി അഭിഭാഷക ജോലി ഉപേക്ഷിച്ച് പകരം കണ്ടെത്തിയ ജോലി ഏവരെയും മൂക്കത്ത് വിരല്‍ വയ്പ്പിക്കും. ഭരണഘടനാ നിയമങ്ങളില്‍ പ്രാവീണ്യമുള്ള ക്ലൗഡിയ ഇപ്പോള്‍ ചെയ്യുന്ന ജോലി അഭിസാരികയുടെ ജോലിയാണ്.
നിയമരംഗത്തെ പുരുഷ മേധാവിത്വമാണ് തന്നെ വക്കീല്‍ ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ക്ലൗഡിയ പറയുന്നത്. ബ്രസീല്‍ തലസ്ഥാനമായ ബ്രസീലിയയിലാണ് ക്ലൗഡിയ പുതിയ ജോലി സാധ്യതകള്‍ തേടിയെത്തിയത്. മണിക്കൂറിന് 150 പൗണ്ടാണ് താന്‍ ഇപ്പോള്‍ ഉണ്ടാക്കുന്നത് എന്നും ക്ലൗഡിയ പറയുന്നു. പണമാണ് ഏറ്റവും മുഖ്യമെന്ന തെറ്റായ ധ്വനിയാണ് ക്ലോഡിയ നല്‍കുന്നതെന്ന അഭിപ്രായം പലഭാഗത്തു നിന്നും ഉയരുന്നുമുണ്ട്.
ബ്രസീലിലെ ലൈംഗിക തൊഴിലാളികളില്‍ ഭൂരിപക്ഷം ആളുകളും വ്യാജപേരുകളിലാണ് അറിയപ്പെടുന്നത്. എന്നാല്‍ തന്റെ പേരും ചിത്രവും പുറത്തുവിടാന്‍ ക്ലൗഡിയയ്ക്ക് പൂര്‍ണ സമ്മതമാണ്. സ്വന്തം പേരു വെളിപ്പെടുത്തിക്കൊണ്ട്ു തന്നെ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടാനാണ് ഇവരുടെ തീരുമാനം. ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ട ശേഷം തനിക്കുണ്ടായ അനുഭവങ്ങള്‍ ക്ലോഡിയ ബ്ലോഗില്‍ എഴുതുന്നുമുണ്ട. ലൈംഗിക ബന്ധത്തില്‍ സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പുരുഷന്മാരെ ഉപദേശിക്കുന്ന ട്യൂട്ടോറിയലുകളാണ് ബ്ലോഗിന്റെ മുഖ്യാകര്‍ഷണം. സമൂഹത്തിന്റെ പുരോഗതിയ്ക്കായി പ്രവര്‍ത്തിക്കുന്ന വക്കീല്‍ ജോലി ഉപേക്ഷിച്ച് ലൈംഗികത്തൊഴിലാളി ആയതിന് ക്ലൗഡിയയെ പലരും വിമര്‍ശിക്കുന്നുമുണ്ട്.