ആരംഭിക്കലാമാ… ബോ​സി​നെ​യും മു​ൻ​കാ​മു​ക​നെ​യും കാ​മു​കി​യെം ഒ​ക്കെ ‘ഇ​ടി​ച്ചു ശ​രി​യാ​ക്കാം’, വെ​റൈ​റ്റി ഐ​ഡി​യ​യു​മാ​യി ആ​ർ​ട്ടി​സ്റ്റു​ക​ൾ

ന​മു​ക്ക് ഇ​ഷ്ട​മ​ല്ലാ​ത്ത​വ​രെ പ​ല​പ്പോ​ഴും ഇ​ടി​ച്ച് ച​മ്മ​ന്തി ആ​ക്കാ​നു​ള്ള ദേ​ഷ്യം ഉ​ള്ളി​ന്‍റെ​യു​ള്ളി​ൽ കാ​ണും. എ​ന്നാ​ൽ പ്ര​ത്യ​ക്ഷ​ത്തി​ൽ അ​ത് പ്ര​വ​ർ​ത്തി​ക​മാ​ക്കാ​ൻ സാ​ധി​ക്കി​ല്ല​ങ്കി​ലും മ​ന​സി​ൽ അ​വ​ർ​ക്ക് പ​ത്ത് ഇ​ടി​യെ​ങ്കി​ലും ന​മ്മ​ൾ പ​ണ്ടേ കൊ​ടു​ത്തി​ട്ടു​ണ്ടാ​യി​രി​ക്കും. ഇ​പ്പോ​ഴി​താ താ​യ്‌​ലാ​ൻ​ഡി​ൽ നി​ന്നൊ​രു വാ​ർ​ത്ത​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

അ​വി​ടു​ത്തെ ഒ​രു പ്ര​തി​മ നി​ർ​മാ​ണ ക​ട​യി​ൽ ദി​നം​തോ​റും നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. ഇ​ങ്ങ​നെ ആ​ളു​ക​ൾ വ​രു​ന്ന​തി​ന്‍റെ കാ​ര​ണം തി​ര​ക്കി ചെ​ന്ന​പ്പോ​ഴാ​ണ് ട്വി​സ്റ്റ് മ​ന​സി​ലാ​യ​ത്. അ​വി​ടെ എ​ത്തു​ന്ന​വ​ർ അ​വ​ർ​ക്ക് ദേ​ഷ്യം തോ​ന്നു​ന്ന ആ​ളു​ടെ പ്ര​തി​മ ഉ​ണ്ടാ​ക്കി​ക്കും. എ​ന്നി​ട്ട് അ​തി​നു​മു​ക​ളി​ൽ അ​വ​രു​ടെ ദേ​ഷ്യം തീ​ർ​ക്കും. കേ​ൾ​ക്കു​ന്പോ​ൾ ചി​രി വ​രു​ന്നു​ണ്ടെ​ങ്കി​ലും ഇ​വി​ടെ എ​ത്തു​ന്ന​വ​രു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ കു​റി​ച്ച് ചി​ന്തി​ച്ചാ​ൽ ചി​രി​യെ​ല്ലാം പ​ന്പ ക​ട​ക്കും. ഇ​ത് ഒ​രു തെ​റാ​പ്പി​യു​ടെ അ​നു​ഭ​വം ന​ല്‍​കു​മെ​ന്നും നി​ങ്ങ​ളെ കൂ​ളാ​ക്കു​മെ​ന്നു​മാ​ണ് പ്ര​തി​മ ത​യാ​റാ​ക്കു​ന്ന ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍ പ​റ​യു​ന്ന​ത്.

നേ​രി​ട്ട് പ്ര​തി​കാ​രം ചെ​യ്യാ​ൻ മ​ന​സി​ല്ലാ​ത്ത ആ​ളു​ക​ളാ​ണ് പ്ര​തി​മ​യി​ൽ ഇ​ടി​ച്ചെ​ങ്കി​ലും അ​വ​രു​ടെ ഉ​ള്ളി​ലെ ദേ​ഷ്യ​ത്തെ മാ​റ്റു​ന്ന​ത്. ‘താ​യ്‌​ല​ൻ​ഡി​ലെ സ്ട്രെ​സ് റി​ലീ​ഫി​ന്‍റെ ഒ​രു സ​വി​ശേ​ഷ രൂ​പം’ എ​ന്ന കാ​പ്ഷ​നോ​ടെ interesting things എ​ന്ന യൂ​സ​റാ​ണ് വീ​ഡി​യോ എ​ക്സി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment