വടകര: കോണ്ഗ്രസ് പ്രവർത്തകർ ജലാശയ സംരക്ഷണത്തിനിറങ്ങി. ഓരോ മണ്ഡലം കമ്മറ്റിയും പഞ്ചായത്തിലെ പൊതു കിണർ, കുളം, തോട് തുടങ്ങിയവ ശുചീകരിച്ച് ജനത്തിന് ഉപയോഗിക്കാൻ പറ്റുന്ന വിധമാക്കണെമന്ന ജില്ലാ കോണ്ഗ്രസ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരം സേവനസന്നദ്ധരായത്. രണ്ട് പൊതു കുളങ്ങൾ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ വൃത്തിയാക്കി.
മണിയൂർ മണ്ഡലം കമ്മറ്റി നല്ലൂക്കര കുളമാണ് ശുചീകരിച്ചത്. വില്യാപ്പള്ളി ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് സി.പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കാവിൽ രാധാകൃഷ്ണൻ, ചെരണ്ടത്തൂർ ശ്രീധരൻ, അച്യുതൻ പുതിയേടത്ത്, പി.സിഷീബ, ചന്ദ്രൻ മൂഴിക്കൽ, റസാക് മഠത്തിൽ, ചാലിൽ കുഞ്ഞബ്ദുല്ല, ഡി.പ്രജീഷ്, ചാലിൽ അഷറഫ്, എം.കെ ഹമീദ് എന്നിവർ പ്രസംഗിച്ചു.
വിലാതപുരത്തെ പൊതു കുളമാണ് പുറമേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. മണ്ഡലം പ്രസിഡന്റ് കെ.സജീവൻ ഉദ്ഘാടനം ചെയ്തു.
വൻ തോതിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൽ കുളത്തിൽ നിന്നും പ്രവർത്തകർ മുങ്ങിയെടുത്തു. ഇത് പുറമേരി ഗ്രാമ പഞ്ചായത്തിനെ ഏൽപിക്കും. ഫെബ്രവരിയിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പഞ്ചായത്തിൽ നിന്നും ശേഖരിച്ച് മൈസൂരിലെ റീ സൈക്ലിങ്ങ് സെന്ററിലേക്കയക്കുന്നുണ്ട്.പി.അജിത്ത്, കെ.പ്രദീഷ്, പി.എം നാണു, എം.ശശി, കെ.ചന്ദ്രൻ, എം.കെ കുഞ്ഞിരാമൻ, കെ.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.വടകര ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി അങ്ങാടിത്താഴ കനോലിതോട് ശുചീകരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരൻ അധ്യക്ഷനായിരുന്നു.