വണ്ടിത്താവളം: ടൗണിൽ നിന്നും നെടുന്പള്ളം റോഡിനിരുവശത്തും പന്നികൂട്ടം ,തെരുവുനായ എന്നിവയുടെ ഒളിസങ്കേതമായ ചെടിതുപ്പുകൾ ശുചീകരണം നടത്തിയ ചോഴിയക്കാട് സ്വശക്തി വായനശാല അംഗങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായ സേവനം നാട്ടുകാരുടെ പ്രശംസക്കു കാരണമായി.
വളർന്നു പന്തലിച്ച പാഴ് ചെടികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന തെരുവുനായകൾ പകൽ സമയത്തു പോലും റോഡിൽ തനിച്ചുള്ള സഞ്ചാരത്തിന് അപകട ഭീഷണിയായിരിക്കയാണ്. ഇതിനിടെ സന്ധ്യയാവുന്നതോടെ മൂലത്തറ ബ്രാഞ്ച് കനാലിൽനിന്നും വിഷപാന്പുകളും റോഡിലെത്താറുണ്ട്. തെരുവുവിളങ്ങൾ ദീർകാലമായും അണഞ്ഞു കിടക്കുന്നതും ഇതുവഴിയുള്ള രാത്രി സഞ്ചാരം അപകടവസ്ഥയിലാണുള്ളത്.
പാഴ്ചെടികൾക്കിടയിൽ തന്പടിച്ചിരിക്കുന്ന തെരുവുനായകൾ സ്കൂൾവിദ്യാർത്ഥിയും സഞ്ചാര ഭീതിയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്വശക്തി വായനശാലഅംഗങ്ങൾ ചെടിതുപ്പുകൾ ശുചീ കരണത്തിനിറങ്ങിയത്. വായനശാല പ്രസിഡന്റ് നാരായ ണൻ ,സെക്രട്ടറി പി.കൃഷ്ണൻ ,ബാബുരാജ് , പ്രതീപ് , വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.