ചാവക്കാട്: പ്രതികളെ പിടിക്കാൻ മാത്രമല്ല, നാട് ശുചീകരിക്കാനും കഴിയുമെന്നു പോലീസ്. ചൂരൽ പിടിച്ച കൈകളിൽ ചൂല് പിടിച്ചപ്പോൾ കടൽതീരം ക്ലീൻ.കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റിയുടെ പരിസര ശുചീകരണത്തിന്റെ ഭാഗമായി ചാവക്കാട് പോലീസ് കടപ്പുറം ശുചീകരിച്ചു.
നിയമപാലകർക്കൊപ്പം ജനപ്രതിനിധികളും കടലോര ജാഗ്രത സമിതിയും നാട്ടുകാരും ചേർന്നപ്പോൾ ബ്ലാങ്ങാട് കടപ്പുറത്തെ മാലിന്യം നീങ്ങി.നഗരസഭാ ചെയർമാൻ എൻ.കെ.അക്ബർ ഉദ്ഘാടനംചെയ്തു. സിഐ കെ.ജി.സുരേഷ് അധ്യക്ഷനായിരുന്നു. നഗരസഭ പ്രതിപക്ഷനേതാവ് കെ.കെ.കാർത്ത്യായനി, ഡിവൈഎസ്പി പി.വിശ്വംഭരൻ, കെ.എ.ബിജു, എ.യു.രാധാകൃഷ്ണൻ, എ.സി.ആനന്ദൻ, കെ.എച്ച്.സലാം എന്നിവർ പ്രസംഗിച്ചു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സിഐ കെ.ജി. സുരേഷ്, സെക്രട്ടറി എ.സി.മുഹ്മദ് ബഷീർ, കെ.പി.എ സെക്രട്ടറി കെ.എ.ബിജു, പ്രസിഡന്റ് കെ.പി.രാജു എന്നിവരുടെ നേതൃത്വത്തിൽ 30 പോലീസ് ഉണ്ടായിരുന്നു.