ന്യൂഡൽഹി: ആഘോഷങ്ങൾ പരിസ്ഥിതിക്ക് ദോഷമില്ലാത്തതാവട്ടെയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്സവത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ പരിസ്ഥിതിക്ക് ദോഷമില്ലാതെ ആഘോഷിക്കാൻ ജനങ്ങളെ ബോധവത്കരിക്കാൻ അദ്ദേഹം സാമൂഹിക സംഘടനകളോട് ആവശ്യപ്പെട്ടു.
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ നിർദേശം. ഇത് ഉത്സവങ്ങളുടെ സമയമാണ്. ഈ സമയങ്ങളിൽ ഡൽഹി പോലുള്ള നഗരങ്ങളിൽ വായു മലിനീകരണം വർധിക്കുന്നു. ഈ സാഹചര്യത്തിൽ സാമൂഹിക സംഘടനകൾ ബോധവത്കരണം നടത്തണമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
ദസറ ആഘോഷത്തിന്റെ ഭാഗമായുള്ള പടക്കം പൊട്ടിക്കലും രാവണ ദഹനവുമെല്ലാം അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കിയിരുന്നു.