പന്തക്കൽ: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാഹിയുടെ അതിർത്തി പ്രദേശങ്ങളായ മാക്കുനിയിലും കോപ്പാലത്തും താത്ക്കാലിക ചെക്ക് പോസ്റ്റുകൾ പ്രവർത്തനം തുടങ്ങി.ഇതോടെ ഇവിടങ്ങളിൽ വാഹന പരിശോധന ശക്തമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റുകളിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും റവന്യു എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും.
പള്ളൂരിലെ അതിർത്തി പ്രദേശങ്ങളായ പാറാലിലും ചൊക്ലിയിലും മാഹി ദേശീയ പാതയിലും സമാന രീതിയിൽ ചെക്ക് പോസ്റ്റുകൾ ആരംഭിച്ചു കഴിഞ്ഞു. മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് ഏപ്രിൽ 18 ന് നടക്കുന്ന തെരഞ്ഞെടുപ്പ് ദിവസം വരെ 35 ദിവസത്തോളമാണ് ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുക.