കെ​ട്ടു​താ​ലി തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട്  അ​ഭി​ഭാ​ഷ​ക​നെ​തി​രേ ഗു​മ​സ്ത; മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നെതിരെ പ്ലക്കാർഡുമായി മുൻ ജീവനക്കാരി വരാനുണ്ടായ കാരണം ഇങ്ങനെ…


മാ​വേ​ലി​ക്ക​ര: കെ​ട്ടു​താ​ലി തി​രി​കെ ന​ല്‍​ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നെ​തിരേ മു​ന്‍ ഗു​മ​സ്ത കോ​ട​തി​ക്കു മു​ന്‍​പി​ല്‍ പ്ല​ക്കാ​ര്‍​ഡും ഏ​ന്തി പ്ര​തി​ഷേ​ധി​ച്ചു.

മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ മു​ജീബ് റ​ഹ്മാ​നും അ​യാ​ളു​ടെ മ​റ്റൊ​രു ഗു​മ​സ്ത​യാ​യ ര​ശ്മി​ക്കു​മെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യാ​ണ് അ​ഭി​ഭാ​ഷ​ക​ന്‍റെ മു​ന്‍ ഗു​മ​സ്ത​യാ​യ മാ​യ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ത​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ര​ശ്മി എ​ന്ന ഗു​മ​സ്ത വ​ഴി പ​ണ​യം വ​ച്ച് പ​ണം വാ​ങ്ങി​യെ​ടു​ത്ത​ശേ​ഷം ആ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​കെ എ​ടു​ത്തു ന​ല്‍​കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് മാ​യ പ​റ​യു​ന്ന​ത്.

ഇ​തു കാ​ര​ണം തന്‍റെ കു​ടും​ബ ജീ​വി​ത​വും പ്ര​തി​സ​ന്ധി​യി​ലാ​യ​താ​യി അ​വ​ര്‍ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ച പ്ല​ക്കാ​ര്‍​ഡും ഏ​ന്തി​യാ​ണ് രാ​വി​ലെ മു​ത​ല്‍ മാ​യ കോ​ട​തി​ക്കു മു​ന്‍​പി​ല്‍നി​ന്നു പ്ര​തി​ഷേ​ധി​ച്ച​ത്.

Related posts

Leave a Comment