യാത്രകൾ എപ്പോഴും മനോഹരമാണ്. പ്രത്യേകിച്ച്,കുടുംബത്തോടൊപ്പമുള്ള യാത്ര അതി മനോഹരവും നല്ല ഓർമ്മകൾ സമ്മാനിക്കുന്നതുമാണ്.
എന്നാൽ യാത്രകൾക്കിടയിൽ കൂട്ടത്തിൽ നിന്നും ഒരാളെ കാണാതായലുണ്ടാകുന്ന അവസ്ഥയെ പറ്റി ചിന്തിച്ചട്ടുണ്ടോ?
ഇവിടെ അത്തരം ഒരു അവസ്ഥയുടെ ഞെട്ടലും വേദനയും വിട്ടുമാറാതെ നിൽക്കുകയാണ് ക്ലിയോ സ്മിത്ത് എന്ന നാലു വയസ്സുകരിയുടെ മാതാപിതാക്കൾ.
ഉറങ്ങുന്നത് കണ്ടതാണല്ലോ
ഓസ്ട്രേലിയയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയായിരുന്നു ക്ലിയോയും സഹോദരി ഇസ്ലയും മാതാപിതാക്കളും യാത്രക്ക് പോയത്.
ആനന്ദകരമായ യാത്ര സ്വപ്നം കണ്ട് പോയ ക്ലിയോയുടെ കുടുംബത്തിന് ആ യാത്ര സമ്മാനിച്ചത് അത്ര പെട്ടെന്നൊന്നും മറക്കാനാവാത്ത വേദനയാണ്.
മകളെ നഷ്ടപ്പെട്ടിരിക്കുന്നു. കുട്ടിയെ മാതാപിതാക്കൾ അവസാനമായി കണ്ടത് ശനിയാഴ്ച പുലർച്ചെ ഒന്നരക്കായിരുന്നു. സഹോദരിക്കൊപ്പം തന്റെ സ്ലീപിംഗ് ബാഗിൽ ഉറങ്ങുന്ന കുഞ്ഞ് ക്ലിയോ.
രാവിലെ ആറ് മണിക്ക് ഉണർന്ന മാതാപിതാക്കൾ മക്കളുടെ മുറിയിൽ എത്തിയപ്പോഴാണ് ക്ലിയോയെ കാണാതായതായി മാതാപിതാക്കളുടെ ശ്രെദ്ധയിൽപെടുന്നത്. ക്ലിയോയോടൊപ്പം അവളുടെ സ്ലീപ്പിങ് ബാഗും നഷ്ട്ടമായിരുന്നു.
വെള്ളം ചോദിച്ചു
ക്ലിയോയെ കാണാതെയാകുന്നതിനു ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അവൾ മാതാപിതാക്കളോട് വെള്ളം അവശ്യപെട്ടിരുന്നു.
എന്തായാലും മാതാപിതാക്കൾ പോലീസിൽ പരാതിപെടുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ക്ലിയോയെ തേടിയുള്ള അന്വേഷണം നാലാം ദിവസമായിട്ടും അവളെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
അവസാനമായി കണ്ടപ്പോൾ ക്ലിയോയും മാതാപിതാക്കളും തമ്മിലുണ്ടായ സംഭാഷണങ്ങളെ കുറിച്ച് പോലീസ് ചോദിച്ചിരുന്നു.
മാതാപിതാക്കൾ ഉറങ്ങാൻ കിടക്കുന്ന സമയത്ത് ക്ലിയോയും സഹോദരി ഇസ്ലായും സുഖമായി ഉറങ്ങുകയായിരുന്നെന്നും സംശയകരമായി യാതൊന്നും അപ്പോൾ അവിടെ സംഭവിച്ചട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരമെന്നാണ് പോലീസ് പറയുന്നത്.
കുട്ടിയുടെ തിരോധാനത്തെ സംബന്ധിക്കുന്ന വിവിധ സാധ്യതകളെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം. സാധ്യതകളൊന്നും പോലീസ് തള്ളികളയുന്നില്ല.
ഒരു പക്ഷേ, കുട്ടിയെ തട്ടികൊണ്ട് പോയതാണെങ്കിൽ അവളെ അന്തർസംസ്ഥാനത്തേക്ക് മാറ്റിയിരിക്കാം എന്ന സാധ്യതയെ പറ്റിയും അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ ജോൺ മുണ്ടെ പറഞ്ഞു.