സൗന്ദര്യം ഒരു ശാപമാണെന്ന് തമാശ രൂപേണ പറയാറുണ്ട്. എന്നാല്‍ സൗന്ദര്യം കാരണം ജോലി നഷ്ടപ്പെട്ടിരിക്കുകയാണ് റുമാനിയന്‍ മുന്‍ മോഡലും സൗന്ദര്യമത്സരങ്ങളിലെ കിരീടജേതാവുമായ ക്ലോഡിയ അര്‍ഡിലീന്‍ എന്ന യുവതിക്ക്.
റൊമേനിയന്‍ ന്യുമോണിയ ക്ലിനിക്ക് ഹോസ്പിറ്റലില്‍ തനിക്ക് ജോലി ലഭിച്ച സന്തോഷം അറിയിച്ചുകൊണ്ടുള്ള പോസ്റ്റും ക്ലോഡിയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വൈകാതെ അത് പിന്‍വലിക്കേണ്ടി വന്നു.
ക്ലോഡിയയുടെ സൗന്ദര്യം കാരണമാണ് ജോലി ലഭിച്ചതെന്നായിരുന്നു പലരുടേയും കമന്റ്.
ഇതോടെ ആശുപത്രി ബോര്‍ഡ് ക്ലോഡിയയോട് രാജി ആവശ്യപ്പെടുകയായിരുന്നു.
ക്ലോഡിയയെ ജോലിയില്‍ നിന്നും നിര്‍ബന്ധപൂര്‍വം ഒഴിവാക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് ക്ലജ് കൗണ്‍സില്‍ പ്രസിഡന്റ് അലിന് ടിസ് പ്രതികരിച്ചു.
ക്ലോഡിയയുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും മോശം വാര്‍ത്തകളും ഒഴിവാക്കാനാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമത്തില്‍ രണ്ട് ബിരുദവും യൂറോപ്യന്‍ എത്തിക്സില്‍ ബിരുദാനന്തര ബിരുദവുമുണ്ട് 27 കാരിയായ ക്ലോഡിയക്ക്. തനിക്ക് ആവശ്യമായ യോഗ്യതയുണ്ടെന്നാണ് ക്ലോഡിയ പറയുന്നത്.