തലശേരി: കേരളത്തിലുണ്ടായ പ്രളയ ദുരന്തം സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത ദുരന്തമാണെന്ന് ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ പറഞ്ഞു. ദുരന്തം വിതച്ച സർക്കാർ ദുരിതാശ്വാസത്തിൽ കാട്ടുന്ന വിവേചനത്തിനെതിരെ കോടിയേരിയിൽ ബിജെപി സംഘടിപ്പിച്ച സായാഹ്നധർണയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അർധരാത്രി 36 ഡാമുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒന്നിച്ചു തുറന്നു വിട്ടതുകൊണ്ടാണ് നാനൂറ് ആളുകൾ മരിച്ചത്. അർഹതപ്പെട്ട എല്ലാവർക്കും സഹായ ധനം ഉടൻ വിതരണം ചെയ്യണമെന്നും കെ.കെ. വിനോദ് കുമാർ പറഞ്ഞു. പി. രാജീവൻ അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ സെക്രട്ടറി എൻ. ഹരിദാസ്, എം.പി. സുമേഷ് , എ. ലിജേഷ്, കെ. അജേഷ്, സ്മിത ജയമോഹൻ, കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു .