നെല്ലിയാന്പതി: സംസ്ഥാന ആരോഗ്യവകുപ്പിന്റെ വയറിളക്കരോഗ നിയന്ത്രണ പരിപാടി, ജാഗ്രത 2018 എന്നിവയുടെ ഭാഗമായി വിക്ടോറിയ സെക്ഷൻ വാർഡ്തല ശുചിത്വസമിതിയും നെല്ലിയാന്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചു വിക്ടോറിയ സെക്ഷനിലെ മുഴുവൻ കുടിവെള്ളസ്രോതസുകളിലും ക്ലോറിനേഷൻ നടത്തി.
നെല്ലിയാന്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെ.ആരോഗ്യ ജോയ്സണ്‍, കെ.എ.ബിനു, സോഷ്യൽ വർക്കർമാരായ വേൽമുരുകൻ കൈകാട്ടി, ജഗദീഷ് എന്നിവരടങ്ങുന്ന സംഘം പാടഗിരി, തോട്ടയ്ക്കാട്, രാജാക്കാട്, മറിയ, പൂലാല, ഓറിയന്റൽ, ലില്ലി എന്നീ പ്രദേശങ്ങളിലെ മുഴുവൻ കുടിവെള്ളസ്രോതസുകളിലും നേരിട്ട് ക്ലോറിനേഷൻ നടത്തി.