എട്ടു വര്‍ഷം ഉറ്റസുഹൃത്തുക്കളായി കഴിഞ്ഞപ്പോഴും ആ സത്യമറിഞ്ഞില്ല ! ഒടുവില്‍ വഴിത്തിരിവായത് ഒരാളുടെ കൈയ്യില്‍ പതിച്ച പതാക; സംഭവം ഇങ്ങനെ…

ചേട്ടാ…അനിയാ… പഴയ കാല മലയാളം സിനിമകളില്‍ കുട്ടിക്കാലത്ത് വേര്‍പിരിഞ്ഞു പോയ സഹോദരങ്ങള്‍ ക്ലൈമാക്‌സില്‍ ഒന്നിക്കുമ്പോഴുള്ള സ്ഥിരം ഡയലോഗാണിത്.

ഒരുമിച്ച് സുഹൃത്തുക്കളായി നടക്കുമ്പോഴും സഹോദരങ്ങളാണെന്ന് അറിയാത്ത റോളുകളില്‍ മിക്കവാറും നസീറും ജയനുമായിരിക്കും അഭിനയിക്കുക.

സമാനമായ സംഭവമായിരുന്നു അമേരിക്കയിലെ കണക്റ്റിക്കട്് ന്യൂഹനില്‍ നടന്നിരിക്കുന്നത്. റഷ്യന്‍ ലേഡി ബാറില്‍ ജോലി ചെയ്യുന്നതിനിടെ ജൂലിയ ടിനെറ്റി (31), കസാന്ദ്ര മാഡിസണ്‍ (32) എന്നിവരാണ് കഥാനായകര്‍. ഇവിടെ ചേട്ടാ…അനിയാ എന്നതിനു പകരം ചേച്ചീ…അനിയത്തീ എന്ന് ഡയലോഗ് മാറ്റണമെന്നു മാത്രം.

ജൂലിയയും കസാന്ദ്രയും കണ്ടു മുട്ടി അധികം താമസിയാതെ ഉറ്റ സുഹൃത്തുക്കളായി. സുഹൃദ് ബന്ധം എന്നു പറഞ്ഞാല്‍ പിരിയാനാകാത്ത വിധമുള്ള ബന്ധം. അങ്ങനെ എട്ടു വര്‍ഷങ്ങള്‍ കടന്നു പോയി.

ഇതിനിടെ കസാന്ദ്രയുടെ കയ്യില്‍ പതിച്ചിരുന്ന ഡൊമിനിക്കന്‍ പതാക ജൂലിയ കാണാനിടയായി. നിര്‍ണായകമായ വഴിത്തിരിവായിരുന്നു അത്. തുടര്‍ന്ന് ഇരുവരും ആ പതാകയുടെ പശ്ചാത്തലത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു.

തങ്ങളുടെ ജീവിതപശ്ചാത്തലത്തെക്കുറിച്ച് അവര്‍ വിശദീകരിച്ചു. അതോടെ ആ സത്യം മനസിലാക്കി. രണ്ടു പേരും ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നു ദത്തെടുക്കപ്പെട്ടരാണ്.

കസാന്ദ്രയും ജൂലിയയും തങ്ങളുടെ രേഖകള്‍ ഒന്നു കൂടി പരിശോധിച്ചു. എന്നാല്‍ മാതാപിതാക്കളുടെ പേരും സ്ഥലവും മറ്റും വ്യത്യസ്തമായിട്ടാണ് രേഖപ്പെടുത്തിയിരുന്നത്.

ഏറെ ശ്രമത്തിനൊടുവില്‍ കസാന്ദ്ര തന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തിയത് വഴിത്തിരിവായി. പിതാവിനോടു കാര്യങ്ങള്‍ തുറന്നു സംസാരിച്ചു. താങ്കള്‍ക്കു ഒരു മകള്‍ കൂടി ഉണ്ടോയെന്ന ചോദ്യത്തിന് അതെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇത്രയും ആയതോടെ ജൂലിയ ഡിഎന്‍എ ടെസ്റ്റ് നടത്തി. ഫലമറിഞ്ഞപ്പോള്‍ ആഹ്‌ളാദം കൊണ്ട് കണ്ണുകള്‍ നിറഞ്ഞു. ഇരുവരും ഒരേ മാതാപിതാക്കളുടെ മക്കളായിരുന്നു.

ജൂലിയയും കസാന്ദ്രയും ഉള്‍പ്പെടെ ഒന്‍പത് മക്കളാണ് അവരുടെ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നത്. മൂന്ന് ആണ്‍മക്കളും ആറു പെണ്‍മക്കളും. ദാരിദ്ര്യം കാരണം ഏതാനും മക്കളെ ദത്തു നല്‍കുകയായിരുന്നു.

ഇവര്‍ക്കു പുറമെ മറ്റൊരു പെണ്‍കുഞ്ഞിനെയും അവര്‍ ദത്തു നല്‍കിയിരുന്നു. എന്തായാലും ഇവരുടെ ജീവിതം ഒരു സിനിമയ്ക്കുള്ള വകുപ്പുണ്ട്.

Related posts

Leave a Comment