സ​ഹ​പാ​ഠി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ ബ​ലാ​ത്സം​ഗം​ചെ​യ്ത് കൊ​ല്ലാ​ന്‍ ഏ​ഴാം ക്ലാ​സു​കാ​ര​ന്‍റെ ക്വ​ട്ടേ​ഷ​ൻ!

പൂ​നെ: ത​നി​ക്കെ​തി​രേ പ​രാ​തി പ​റ​ഞ്ഞ സ​ഹ​പാ​ഠി​യാ​യ പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം​ചെ​യ്ത് കൊ​ല​പ്പെ​ടു​ത്താ​ന്‍ ഏ​ഴാം ക്ലാ​സു​കാ​ര​ൻ 100 രൂ​പ​യ്ക്ക് ഒ​ന്പ​താം ക്ലാ​സു​കാ​ര​ന് ക്വ​ട്ടേ​ഷ​ൻ ന​ല്‍​കി​യ​താ​യി റി​പ്പോ​ർ​ട്ട്.

പൂ​നെ​യി​ലെ ഒ​രു സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ക്വ​ട്ടേ​ഷ​ൻ കൊ​ടു​ത്ത​ത്. പ​രീ​ക്ഷാ മാ​ര്‍​ക്ക് ലി​സ്റ്റു​ക​ളി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ ക​ള്ള ഒ​പ്പി​ട്ട​ത് സ​ഹ​പാ​ഠി​യാ​യ വി​ദ്യാ​ര്‍​ഥി​നി അ​ധ്യാ​പ​ക​രോ​ട് പ​റ​ഞ്ഞു​കൊ​ടു​ത്ത​തി​ന്‍റെ ദേ​ഷ്യ​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി പ​ണം വാ​ഗ്ദാ​നം ചെ​യ്ത് കൊ​ല ന​ട​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

പ​ണം ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ത​ന്നെ​യാ​ണ് വി​വ​രം അ​ധ്യാ​പ​ക​രോ​ട് പ​റ​ഞ്ഞ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണു സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment