കൊരട്ടി: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ക്ലബ് ഹൗസിലെ “കട്ടായം’ നിരാശ്രയ കുടുബത്തിന് കൈത്താങ്ങായി. കൊരട്ടി ഗ്രാമപഞ്ചായത്ത് ആറ്റപ്പാടം വാർഡിൽ താമസിക്കുന്ന മണിയംപ്രായിൽ തോമസിന്റെയും ചൂളയ്ക്കൽ ജസീന്തയുടെയും മകൻ ഗോഡ് വിന് സഹായവുമായാണ് ക്ലബ് അംഗങ്ങൾ എത്തിയത്.
മസ്കുലർ ഡിഎംഡി എന്ന അപൂർവ്വ രോഗത്താൽ വലയുന്ന കുട്ടിയുടെ ചികിത്സക്കും മറ്റുമായി2 ലക്ഷം രൂപയുടെ ചെക്കിനു പുറമെ 45000 രൂപ വിലവരുന്ന ഇലക്ട്രിക്ക് വീൽ ചെയറും ഇവർ വാങ്ങി നൽകി. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രമണ്യൻ അധ്യക്ഷയായി. മോഡറേറ്റർമാരായ അബ്ദുൾ സലാം, കെ.ജീവൻ, പ്രദീപ് കുമാർ, പ്രിൻസ്, ഷെഫിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫിൻസോ തങ്കച്ചൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.