രാജസ്ഥാനില്‍ നിന്നുള്ള പച്ചക്കറികളിലൊന്നാണ് ക്ലസ്റ്റര്‍ ബീന്‍സ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ളതിനാല്‍ ഇതിനെ മാന്ത്രിക പച്ചക്കറി എന്നും വിളിക്കാറുണ്ട്.
കടും പച്ച നിറത്തിലുള്ള പയര്‍ വര്‍ഗ്ഗമാണിത്. നാരുകള്‍, പ്രൊട്ടീന്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് ഇവ. വിറ്റാമിന്‍ സി, കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക് എന്നിവയുള്‍പ്പെടെ ധാരാളം വിറ്റാമിനുകളും ധാതുക്കളും പച്ചക്കറിയിലടങ്ങിയിട്ടുണ്ട്.
ക്ലസ്റ്റര്‍ ബീന്‍സില്‍ കൊഴുപ്പ് കുറവായതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും ശ്രമിക്കുന്നവര്‍ക്ക് ഉപകാരപ്രദമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ അനാവശ്യ കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
ക്ലസ്റ്റര്‍ ബീന്‍സ് കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുകയാനും സാധിക്കും.
ക്ലസ്റ്റര്‍ ബീന്‍സില്‍ കലോറി കുറവും നാരുകള്‍ കൂടുതലുമാണ്. ഇത് ശരീരഭാരം കുറയ്ക്കാനോ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനോ ശ്രമിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്നു. അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനും, ദഹനത്തെ നിയന്ത്രിക്കാനും, കൊഴുപ്പ് കൂടുതല്‍ കാര്യക്ഷമമായി ദഹിപ്പിക്കുവാനും നാരുകള്‍ സഹായിക്കുന്നു.
ഇവയിലടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകള്‍ വന്‍കുടല്‍ കാന്‍സര്‍ പോലുള്ള കാന്‍സറുകളില്‍ നിന്ന് രക്ഷിക്കുന്നു.